Honda CBR300R Motor Sport Full Fairing Akan Hadir Bulan

ഈമാസം അഞ്ച് മുതല്‍ ഒമ്പതുവരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ വിപണിക്ക് ഹോണ്ട പരിചയപ്പെടുത്തുന്ന സുന്ദരന്‍ സ്‌പോര്‍ട്‌സ് ബൈക്കാണ് സി.ബി.ആര്‍ 300 ആര്‍. കഴിഞ്ഞ വര്‍ഷം സാധാരണക്കാര്‍ക്ക് ഇണങ്ങിയ ബൈക്കുകളിലാണ് ഹോണ്ട ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഈവര്‍ഷം പെര്‍ഫോമന്‍സ് ബൈക്കുകളിലും മികച്ച സ്വീകാര്യത ഉറപ്പാക്കുകയാണ് സി.ബി.ആര്‍ 300 ആര്‍ അവതരിപ്പിക്കുന്നതിലൂടെ ഹോണ്ട ലക്ഷ്യമിടുന്നത്. കവാസാക്കി നിന്‍ജ 300നോടാകും ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട സി.ബി.ആര്‍ 300 ആര്‍ ഏറ്റുമുട്ടുക.
ഭംഗിയേറിയ ഗ്രാഫിക്‌സ്, ഡ്യുവല്‍ ഹെഡ്‌ലാമ്പ്, വ്യത്യസ്തമായ ടെയ്ല്‍ലാമ്പ്, പുതിയ പില്ല്യണ്‍ സീറ്റ്, വശങ്ങള്‍ കവര്‍ ചെയ്ത ഫെയറിംഗുകള്‍ എന്നിവയാല്‍ ആകര്‍ഷകമാണ് രൂപകല്പന.

അലോയ് വീലുകളും ഡിസ്‌ക് ബ്രേക്കുകളും മുന്നിലെ കൗളിലായി കറുപ്പ് നിറത്തില്‍ ചാലിച്ച റിയര്‍വ്യൂ മിററുകളും ഒരു പെര്‍ഫോമന്‍സ് ബൈക്കിനുതകുന്ന ആകര്‍ഷകമായ ലുക്ക് സി.ബി.ആര്‍ 300 ആറിനു നല്‍കുന്നു. 164 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ഇന്ധനടാങ്കില്‍ 12.8 ലിറ്റര്‍ പെട്രോള്‍ നിറയും. അനലോഗും ഡിജിറ്റലും സമന്വയിക്കുന്നും എല്‍.സി.ഡി ഡിസ്പ്‌ളേയോടു കൂടിയതുമാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍.

മികച്ച വേഗതയിലും സുഖമായി നിയന്ത്രിക്കാവുന്ന വിധമാണ് സി.ബി.ആര്‍ 300 ആറിന്റെ റൈഡിംഗ് പൊസിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. 30.4 ബി.എച്ച്.പി കരുത്തും 27.1 ന്യൂട്ടണ്‍ മീറ്രര്‍ മാക്‌സിമം ടോര്‍ക്കും പ്രദാനം ചെയ്യുന്നതാണ് ലിക്വിഡ് കൂളായ, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 286 സി.സി എന്‍ജിന്‍.

ആറ് ഗിയറുകളുണ്ട്. 145 എം.എം ഗ്രൗമ്ട് ക്‌ളിയറന്‍സും 1,380 എം.എം വീല്‍ബെയ്‌സും നഗര നിരത്തിലെ റൈഡിംഗും ആയാസ രഹിതമാക്കും. കറുപ്പും മഞ്ഞയും ചുവപ്പും സമന്വയിക്കുന്ന നാല് നിറഭേദങ്ങളില്‍ സി.ബി.ആര്‍ 300 ആര്‍ ലഭിക്കും. എക്‌സ്‌ഷോറൂം വിലയായി 1.95 2.25 ലക്ഷം രൂവവരെ പ്രതീക്ഷിക്കാം.

Top