പുതിയ പതിപ്പില്‍ ഞെട്ടിച്ച് ഹോണ്ട സിറ്റി; ബുക്കിങ്ങ് ആരംഭിച്ചു

ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ പതിപ്പ് ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നു. വാഹനത്തിന്റെ ബുക്കിങ്ങ് ഹോണ്ട ഡീലര്‍ഷിപ്പുകല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹോണ്ടയുടെ ഡീസല്‍, എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതിനെക്കുറിച്ച് കൃത്യമായ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

1.5 ലിറ്റര്‍ എസ്ഒഎച്ച്സി ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 119 പിഎസ് പവറും 145 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.

നൂതന സംവിധാനങ്ങളില്‍ മാത്രമല്ല ഹോണ്ടയെ വ്യത്യസ്തമാക്കുന്നത്. ലുക്കിലും ബോഡിയിലുമെല്ലാം ഹോണ്ടയുടെ തലമുറമാറ്റം പ്രതിഫലിക്കുന്നുണ്ട്. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള പുതിയ ഹെഡ്ലാമ്പ് വലിയ ഗ്രില്ല്, കൂടാതെ പുതിയ ബമ്പര്‍, വലിപ്പം കൂടിയ ഹോണ്ട ലോഗോ എന്നിവ എക്സ്റ്റീരിയറിന് മാറ്റം നല്‍കിയിട്ടുണ്ട്.

Top