അമേസിന്റെ പാത പിന്തുടര്‍ന്ന് സിറ്റി ; ഡീസല്‍ സിവിടി പതിപ്പിനെ അണിനിരത്താന്‍ ഒരുങ്ങി ഹോണ്ട

ഹോണ്ട സിറ്റി ഡീസല്‍ സിവിടി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 15.5 മുതല്‍ 16.5 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. സിറ്റിയുടെ ഡീസല്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്‌സിനെ ഹോണ്ട നല്‍കും. നിലവില്‍ സിറ്റി പെട്രോളില്‍ മാത്രമാണ് സിവിടി ഗിയര്‍ബോക്‌സ്.

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ ആദ്യ ഡീസല്‍ സിവിടി പതിപ്പായ ഹോണ്ട അമേസിന് കരുത്തുത്പാദനം തെല്ലു കുറവാണ്. സിവിടി ഗിയര്‍ബോക്‌സുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുന്നത് 80 bhp കരുത്തും 160 Nm torque ഉം. മാനുവല്‍ ഗിയര്‍ബോക്‌സുള്ള അമേസ് ഡീസലിന് പരമാവധി 98.6 bhp കരുത്തും 200 Nm torque മുണ്ട്. VX, ZX വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും സിറ്റി ഡീസല്‍ സിവിടി യാഥാര്‍ത്ഥ്യമാവുക.

Top