ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക് പുറത്തിറങ്ങാനൊരുങ്ങുന്നു. നിരത്തിലെത്തുന്നതിന് മുന്നോടിയായി പരീക്ഷണയോട്ടം നടത്തുന്ന സിവിക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുതിയ സിവിക് എത്തുന്നത്.
പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ മനോഹരമാക്കുമ്പോള്‍ പുതിയ ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവയില്‍ മാറ്റം വരുത്തിയാണ് പിന്‍ഭാഗത്തെ അലങ്കരിച്ചിരിക്കുന്നത്.
7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ സിവികിലെ പ്രത്യേകതകളാണ്.
രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കില്‍ പ്രതീക്ഷിക്കാം. ഒന്ന്, 1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍ എന്‍ജിനും മറ്റൊന്ന് 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും രണ്ടിലുമുണ്ടായിരിക്കുക.
കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് സിവിക്കിന്റെ സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.