വാഹനങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുവാനുള്ള മാനദണ്ഡമാണ് ക്രാഷ് ടെസ്റ്റ്. ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയത് ഹോണ്ട സിആര്‍വി.
ASEAN NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം ഫോര്‍ സൗത്ത്ഈസ്റ്റ് ഏഷ്യ) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് സിആര്‍വി സുരക്ഷിത വാഹനമാണെന്ന് തെളിയിച്ചിരിക്കുന്നത്.
ആസിയാന്‍ ക്രാഷ് ടെസ്റ്റില്‍ പുതിയ 2017-2020 നിയമപ്രകാരം 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്ന ആദ്യ മോഡലാണ് സിആര്‍വി.
ക്രാഷ് ടെസ്റ്റില്‍ ആകെ 100 മാര്‍ക്കില്‍ 88.8 മാര്‍ക്കാണ് സിആര്‍വി യ്ക്ക് ലഭിച്ചത്.
ഫ്രെണ്ടല്‍ ഓഫ്‌സെറ്റ്, ഇംപാക്ട് ടെസ്റ്റ്, സൈഡ് ഇംപാക്ട് ടെസ്റ്റ്, സേഫ്റ്റി ഫീച്ചേര്‍സ് എന്നിവ കണക്കാക്കിയാണ് സ്‌കോര്‍ നിശ്ചയിച്ചത്.