ഹോണ്ട എച്ച്ആര്‍വി സ്‌പോര്‍ട്ട് മോഡല്‍ വിപണിയിലേക്ക് എത്തുന്നു

സ്‌യുവി ശ്രേണിയില്‍ ഹോണ്ടയുടെ വജ്രായുധമായ HRV യുടെ സ്‌പോര്‍ട്‌സ് മോഡല്‍ വിപണിയിലേക്കിറങ്ങാനൊരുങ്ങുന്നു.

ഹണി കോമ്പ് ഗ്രില്‍, സൈഡ് മിറര്‍, ഫോഗ് ലാമ്പ് ക്ലെസ്റ്റര്‍ എന്നിവിടങ്ങളില്‍ ഗ്ലോസി ബ്ലാക്ക് നിറം നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം. ഇതിന് പുറമെ, ഡുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയും സ്‌പോര്‍ട്‌സ് മോഡലിന്റെ പ്രത്യേകതയാണ്.

182 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എച്ച്ആര്‍വി സ്‌പോര്‍ട്ടിന് കരുത്ത് പകരുന്നത്. പുറത്തിറങ്ങാനിരിക്കുന്ന സിവികിലും ഈ എന്‍ജിനാണ് നല്‍കുന്നത്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ് എന്നിവ എച്ച്ആര്‍വിയില്‍ നല്‍കിയിട്ടുണ്ട്.

Top