വില കുറഞ്ഞ ടൂ വീലറുമായി ഹോണ്ട വാഹന വിപണിയിലേക്ക്. എന്നാല്‍ സ്‌കൂട്ടറാണോ, മോട്ടോര്‍സൈക്കിളാണോ ഹോണ്ട അവതരിപ്പിക്കാന്‍ പോകുന്നതെന്ന് കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതായിട്ടുണ്ട്.
യൂട്ടിലിറ്റി വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹോണ്ടയുടെ പുതിയ ടൂവീലര്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എല്ലാത്തരം ആവശ്യങ്ങള്‍ക്കും ഉതകുന്ന, ചെലവ് കുറഞ്ഞ ടൂവീലറിന്റെ പണിപ്പുരയിലാണ് ഹോണ്ടയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കമ്മ്യൂട്ടര്‍ ശ്രേണിയിലാകും പുതിയ മോഡലിനെ ഹോണ്ട അവതരിപ്പിക്കുക.
ബജാജ് ഓട്ടോയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കളെന്ന പട്ടവും ഹോണ്ട നേടിക്കഴിഞ്ഞു.
നിലവില്‍ ഹീറോ മോട്ടോര്‍ കോര്‍പാണ് ടൂവീലര്‍ നിര്‍മാതാക്കളില്‍ മുന്നില്‍ നില്‍ക്കുന്നത്.