പരിഷ്‌കരിച്ച സി ബി സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച സി ബി സീരീസ് ആഗോളവിപണിയില്‍ അവതരിപ്പിച്ചു. 500 സിബി സീരീസില്‍ മൂന്ന് ബൈക്കുകളാണുള്ളത്. സി.ബി 500എക്‌സ്, സി.ബി 500 എഫ്, സി.ബി.ആര്‍ 500 ആര്‍ എന്നിവയാണവ എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെക്കാനിക്കല്‍, കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ വാഹനത്തിന് നല്‍കിയിട്ടുണ്ട്. ഇരട്ട ഡിസ്‌കുകള്‍, പുതിയ യു.എസ്.ഡി ഫോര്‍ക്, ഭാരം കുറഞ്ഞ സ്വിങ്ആം തുടങ്ങിയവയാണ് പ്രത്യേകത.

ഈ മൂന്ന് മോഡലുകളില്‍ സിബി 500എക്‌സ് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഇവിടെ വില്‍ക്കുന്ന മോഡല്‍ അന്താരാഷ്ട്രതലത്തിലേതിന് സമാനമാണ്. അതിനാല്‍ ഇന്ത്യയിലെ എക്‌സിനും ഈ മാറ്റങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് മോഡലുകളും ഇപ്പോള്‍ പരമ്പരാഗത ഫോര്‍ക്കിന് പകരം 41 എംഎം ഷോവ യുഎസ്ഡി ആണ് ഉപയോഗിക്കുന്നത്. ഈ യൂനിറ്റുകള്‍ കൂടുതല്‍ സങ്കീര്‍ണവും കാര്യക്ഷമവുമാണ്. പഴയ ബൈക്കുകളിലെ സിംഗിള്‍ ഡിസ്‌കിന്റെ സ്ഥാനത്ത് മുന്‍വശത്ത് ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും ലഭ്യമാകും. സി.ബി 500 എഫ്, സി.ബി.ആര്‍ 500 ആര്‍ എന്നിവയില്‍ ഹോണ്ട വ്യത്യസ്തമായ അലോയ് വീല്‍ ഡിസൈനിലേക്ക് മാറിയിട്ടുണ്ട്.

സി.ബി 500എക്‌സിലെ യൂനിറ്റ് മാറ്റമില്ലാതെ തുടരുന്നു. പുതിയ സ്വിങ്ആം ഭാരം കുറഞ്ഞതും കൂടുതല്‍ മികച്ചതുമാണ്. ബൈക്കുകളില്‍ പുതിയ ഇസിയു ട്യൂണും വ്യത്യസ്തമായ റേഡിയേറ്ററും ഉണ്ട്. മൂന്ന് ബൈക്കുകളും പുതിയ നിറങ്ങളിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top