മനസ്സ് കീഴടക്കാന്‍ ഹോണ്ട ലിവോ; ബിഎസ് 6 നിലവാരം ഉറപ്പാക്കും

ബിഎസ് 6 നിലവാരത്തിലുള്ള പുതിയ ലിവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. നിരവധി മെക്കാനിക്കല്‍, സ്‌റ്റൈലിംഗ് അപ്ഗ്രേഡുകള്‍ പുതിയ മോഡലിന് നല്‍കിയിട്ടുണ്ട്. ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വേരിയന്റുകളില്‍ മോട്ടോര്‍ സൈക്കിള്‍ ലഭ്യമാണ്.

മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + മൂന്ന് വര്‍ഷം ഓപ്ഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയും ഈ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 69,422 രൂപയില്‍ നിന്നാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് ബിഎസ് 6 നിലവാരത്തിലുള്ള, 110 സിസി, സിംഗിള്‍ സിലിണ്ടര്‍, പിജിഎം-എഫ്‌ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്‌നോളജി) ഉള്ള എയര്‍-കൂള്‍ഡ് എഞ്ചിന്‍, എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി), ഹോണ്ട എസിജി സ്റ്റാര്‍ട്ടര്‍ സൈലന്റ് സ്റ്റാര്‍ട്ടര്‍ എന്നിവ നല്‍കിയിരിക്കുന്നു.

ഡിസി ഹെഡ്ലാമ്പ്, ഇന്റഗ്രേറ്റഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, കൂടുതല്‍ സുഖപ്രദമായ സീറ്റ് എന്നിവ പ്രത്യേകതകളാണ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും അഞ്ച് തരത്തില്‍ ക്രമീകരിക്കാവുന്ന പിന്‍ സസ്പെന്‍ഷനും നല്‍കി . അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ രണ്ട് വേരിയന്റുകളും ലഭ്യമാണ്.

Top