Honda Navi two-wheeler to debut at Auto Expo 2016

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് (HMSI) പുതിയ കുറെ ബൈക്കുകളും സ്‌കൂട്ടറുകളും നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ഈ ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ഫേസ്ബുക്ക് ഫാന്‍സുകളെ അഭിസംബോധന ചെയ്തുക്കൊണ്ട് ഒരു പോസ്റ്റ് ഇറക്കി. ‘ഹാപ്പി നവി ഇയര്‍’ എന്നെഴുതിയ ഒരു ഇമേജായിരുന്നു ഷെയര്‍ ചെയ്തത്.

വിപണിയില്‍ പുതിയ വാഹനമെത്തിക്കുന്നു എന്ന സന്ദേശമാണ് കമ്പനി ഇതുവഴി നല്‍കുന്നത്. പുതിയ വാഹനം മോട്ടോര്‍ സൈക്കളോ, സ്‌കൂട്ടറോ ആണെന്ന് വ്യക്തമല്ല. 2016ലെ ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട നവി ഉടന്‍ തന്നെ ലോഞ്ച് ചെയ്യുന്നതായിരിക്കും.

ഹോണ്ടയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌പേജില്‍ രണ്ട് ഇമേജുകളുണ്ട്. ഒന്ന് ‘ഹാപ്പി നവി ഇയര്‍’ എന്ന് ഫാന്‍സുകളെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് ദില്ലിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലേക്കുള്ള ഇന്‍വിറ്റേഷനുമാണ്. ഹോണ്ട നവി ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കള്‍ ആകാനായിരിക്കും സാധ്യത. ഇതില്‍ ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫങ്ഷന്‍ ഉള്‍പ്പെടുത്തിയേക്കാം.

ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫങ്ഷന്‍ ഉള്ള ഒരു കമ്മ്യൂട്ടര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ ഹോണ്ട വളരെക്കാലമായുള്ള പരിശ്രമത്തിലായിരുന്നു. സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫങ്ഷന്‍ ഇന്ധന ക്ഷമത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹീറോയുടെ സ്‌പെളണ്ടര്‍ ഐസ്മാര്‍ട്ടിനു മാത്രമാണ് ഈ ഫീച്ചര്‍ ഉള്ളത്. സ്‌പെളണ്ടര്‍ ഐസ്മാര്‍ട്ടിന് ലിറ്ററിന് 92 കിലോമീറ്റര്‍ മൈലേജാണുള്ളത്. ഹോണ്ട നവി ഇതിനെ മറികടന്നേക്കാം.

Top