Honda NXR 160 Bros may soon launch in India

സാഹസിക റൈഡിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഹോണ്ട അണിയിച്ചൊരുക്കിയ പുത്തന്‍ അഡ്വഞ്ചര്‍ ബൈക്കാണ് എന്‍.എക്‌സ്.ആര്‍ 160 ബ്രോസ്. വിപണി പ്രവേശനം എന്നുണ്ടാകുമെന്ന് വ്യക്തമല്ല. 80,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാം.

ഓഫ് റോഡ് ലുക്ക് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുന്നതാണ് രൂപകല്പന. രൂപഭംഗി യുവാക്കളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. 14.6 ബി.എച്ച്.പി കരുത്തുള്ള, 162.7 സി.സി എന്‍ജിനാണുള്ളത്. പരമാവധി ടോര്‍ക്ക് 14.41 ന്യൂട്ടണ്‍ മീറ്റര്‍.

അഞ്ച് ഗിയറുകളുണ്ട്. ഇന്ധനടാങ്കില്‍ 12 ലിറ്റര്‍ പെട്രോള്‍ നിറയും. ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കുകളുണ്ട്. ഓഫ് റോഡ് ലുക്ക് ഉറപ്പാക്കാനായി സ്‌പോക്ക് വീലുകള്‍ നല്‍കിയിരിക്കുന്നു. ചുവപ്പ്, കറുപ്പ്, വെള്ള കളര്‍ ഷെയ്ഡുകളുണ്ട്.

Top