ബിഎസ്-6 എന്‍ജിനൊപ്പം പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ ഒരുങ്ങി ഹോണ്ട

ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ബിഎസ്-6 എന്‍ജിനില്‍ ഒരുങ്ങുന്ന ഹോണ്ടയുടെ സ്‌കൂട്ടറുകള്‍ക്കായാണ് പുതിയ പ്ലാറ്റ്ഫോം നല്‍കുന്നതെന്നാണ് സൂചന.

ഫ്യുവല്‍ ഇഞ്ചക്ഷന്‍, ത്രീവേ കാറ്റലിക് കണ്‍വെര്‍ട്ടര്‍, ഓക്സിജന്‍ സെന്‍സര്‍, ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്, ഓണ്‍ ബോര്‍ഡ് ഡയഗ്‌നോക്സ്റ്റിക് എന്നീ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബിഎസ്-6 എന്‍ജിനാണ് ഹോണ്ടയുടെ പുതിയ സ്‌കൂട്ടറുകള്‍ക്കായി നല്‍കുന്നത്.

ആക്ടീവ 6ജി ആയിരിക്കും ഹോണ്ട വികസിപ്പിക്കുന്ന പുത്തന്‍ പ്ലാറ്റ്ഫോമിലും ബിഎസ്-6 എന്‍ജിനിലും ആദ്യമെത്തുന്ന സ്‌കൂട്ടര്‍ എന്നാണ് സൂചന. പക്ഷേ ബിഎസ്-6 എന്‍ജിനിലുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിട്ടില്ല.

വായു മലിനീകരണം ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ മലിനീകരണം നീയന്ത്രിക്കുന്നതിനായി ഇന്ത്യയില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹോണ്ട ബിഎസ്-6 എന്‍ജിനില്‍ സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

Top