ഉല്‍സവകാല വില്‍പ്പനയ്ക്കായി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒരുങ്ങി. സെപ്റ്റംബറില്‍ മൊത്തം 4,82,756 ടൂവീലറുകളുടെ വില്‍പ്പന നടന്നതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 4,63,679 യൂണിറ്റുകളുടെ അഭ്യന്തര വില്‍പ്പനയും 19,077 യൂണിറ്റുകളുടെ കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ മോഡലുകളുടെ പിന്തുണയില്‍ ഹോണ്ടയുടെ അഭ്യന്തര വില്‍പ്പന മുന്‍ മാസത്തേക്കാള്‍ 12 ശതമാനം ഉയര്‍ന്നതായും കമ്പനി അറിയിച്ചു. മുന്‍മാസം അഭ്യന്തര വില്‍പ്പന 4,30,683 യൂണിറ്റുകളായിരുന്നു. 4,01,469 യൂണിറ്റുകളുടെ അഭ്യന്തര വില്‍പ്പനയും, 29,214 യൂണിറ്റുകളുടെ കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടും.
ഉപഭോക്തൃ അന്വേഷണങ്ങള്‍ കണക്കാക്കുമ്പോള്‍ ഓരോ മാസവും തിരിച്ചു വരവിന്റെ പാതയിലാണെന്നും വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പന നടക്കുന്ന ഉല്‍സവ കാലത്തെ വരും മാസങ്ങളിലേക്ക് കമ്പനി ഉറ്റുനോക്കുകയാണ്. ഉപഭോക്താക്കളെ വരവേല്‍ക്കാന്‍ ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ നെറ്റ്‌വര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ പറഞ്ഞു.