ഇന്ത്യൻ നിരത്തില്‍ 20 ലക്ഷം കാറുകള്‍, നാഴികക്കല്ല് താണ്ടി ഹോണ്ട!

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ വൻ വിൽപ്പന നാഴികക്കല്ല് കൈവരിച്ചു. ജാപ്പനീസ് വാഹന ഭീമൻ രാജ്യത്ത് അരങ്ങേറ്റം കുറിച്ചത് മുതൽ ഇതുവരെ 20 ലക്ഷം കാറുകൾ നിർമ്മിച്ചു എന്നാണ് കണക്കുകൾ. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തപുകരയിലെ സ്ഥാപനത്തിൽ നടന്ന ഒരു പരിപാടിയിൽ ഹോണ്ടയുടെ 20 ദശലക്ഷം തികഞ്ഞ മോഡലായ ഹോണ്ട സിറ്റിയുടെ ന്യൂ ജനറേഷൻ മോഡൽ പുറത്തിറക്കി. 1997-ൽ ഹോണ്ട സീൽ കാർസ് ഇന്ത്യ (എച്ച്എസ്‌സിഐ) കമ്പനിക്ക് കീഴിലാണ് ഹോണ്ട ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. 2012-ൽ കമ്പനിയെ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. ഇതിന്റെ ആദ്യ നിർമ്മാണ പ്ലാന്റ് 2017 ൽ ഗ്രേറ്റർ നോയിഡയിൽ സ്ഥാപിച്ചു. അത് അടുത്തിടെ അടച്ചുപൂട്ടി. രാജസ്ഥാനിലെ രണ്ടാമത്തെ സ്ഥാപനത്തിൽ നിന്നാണ് ഇപ്പോൾ എല്ലാ കാറുകളും നിർമ്മിക്കുന്നത്.

സിറ്റി , അമേസ് സെഡാനുകൾ, ഡബ്ല്യുആർവി, എസ്‌യുവി, ജാസ് ഹാച്ച്ബാക്ക് തുടങ്ങിയ കാറുകളാണ് ഹോണ്ട നിലവിൽ നിർമ്മിക്കുന്നത് . ഈ നാല് മോഡലുകളിൽ, ഈ വർഷം ആദ്യം പുറത്തിറക്കിയ സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷത്തോടെ ഒരു പുതിയ കോംപാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഒരുകാലത്ത് ഇന്ത്യയിൽ വിറ്റിരുന്ന പല മോഡലുകളും ഹോണ്ട നിർത്തലാക്കി. വിടപറഞ്ഞ ഈ കാറുകളിൽ അക്കോർഡ്, സിവിക് സെഡാനുകൾ, CR-V എസ്‌യുവി, ബിആർ-വി, മൊബിലിയോ പോലുള്ള എംപിവികൾ എന്നിവ ഉൾപ്പെടുന്നു. 2019 വരെ നിർമ്മിച്ച ഹാച്ച്ബാക്ക് ബ്രിയോയും ഇത് നിർത്തലാക്കി. 2020 ഡിസംബറിൽ സിവിക്, സിആർ-വി എന്നിവയുടെ ഉത്പാദനം ഹോണ്ട നിർത്തി.

ഇന്ത്യയിലെ ഏറ്റവും മികച്ച 10 കാർ നിർമ്മാതാക്കളിൽ ഒന്നാണ് ഹോണ്ട. 2022 ഒക്ടോബറിൽ മൂന്ന് ശതമാനം വിപണി വിഹിതവുമായി ഹോണ്ട ഏഴാം സ്ഥാനത്തായിരുന്നു. 2022 ഒക്ടോബറിൽ 9,543 യൂണിറ്റുകളാണ് ഹോണ്ട വിറ്റത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് സിറ്റിയും അമേസും . 1998-ൽ ആദ്യ തലമുറ മോഡൽ പുറത്തിറക്കി കഴിഞ്ഞ മാസം ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കിയ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പഴക്കം ചെന്ന മോഡലാണ് ഹോണ്ട സിറ്റി. സുസുക്കി അല്ലെങ്കിൽ ടൊയോട്ട പോലുള്ള മറ്റ് ജാപ്പനീസ് കമ്പനികളെ അപേക്ഷിച്ച് ചെറിയ കാറിലോ എസ്‌യുവി വിഭാഗത്തിലോ ഹോണ്ട ഇതുവരെ മുദ്ര പതിപ്പിച്ചിട്ടില്ല.

അടുത്തിടെയാണ് സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഹോണ്ട പുറത്തിറക്കിയത്. സെൽഫ് ചാർജിംഗ് സൗകര്യത്തോടെ ഇവി മോഡ് വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോംപാക്റ്റ് സെഡാനാണിത്. ഹോണ്ടയുടെ വരാനിരിക്കുന്ന എസ്‌യുവിക്ക് e:HEV ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കാൻ സാധ്യതയുണ്ട്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളോട് ഇത് മത്സരിക്കും.

Top