ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങളെന്ന് കണക്ക്. കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനത്തോടെ രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍, ഹോണ്ട എല്ലാ പങ്കാളികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് വാഹനങ്ങളുടെ വിതരണം നടത്തിയതെന്ന് കമ്പനി വ്യക്തമാക്കുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ ഹോണ്ടയുടെ മൊത്തം വില്‍പന (ആഭ്യന്തര വില്‍പനയും കയറ്റുമതിയും ഉള്‍പ്പെടെ) 2,83,045 യൂണിറ്റിലെത്തി. ആഭ്യന്തര വിപണിയില്‍ മാത്രം 2,40,100 ഇരുചക്രവാഹനങ്ങളാണ് വില്‍പന നടത്തിയത്. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ആഭ്യന്തര വില്‍പനയുണ്ടായിരുന്നില്ല.