ബി.എസ്.-6 ടൂവീലറുകളുടെ വിൽപന 60,000 കടന്നു; പുതിയ റെക്കോഡുമായി ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ ടൂവീലറാണ് ബി.എസ്.-6. ഇപ്പോഴിതാ ബി.എസ്.-6 ടൂവീലറുകളുടെ വിൽപന 60,000 യൂണിറ്റ് കടന്നിരിക്കുകയാണ്. ആക്ടിവ 125 ബി.എസ്.-6, 125 സി.സി. മോട്ടോര്‍സൈക്കിളായ എസ്.പി. 125 എന്നീ മോഡലുകളുടെ വിൽപനയാണ് റെക്കോഡ് സമയത്തിനുള്ളില്‍ 60,000 യൂണിറ്റ് കടന്നത്.

ഇന്ത്യയില്‍ രണ്ടു മോഡലുകളും ലഭ്യമാണ്. സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയാണ് ഹോണ്ടയുടെ പുതിയ ബി.എസ്.-6 എന്‍ജിനില്‍ ഉപയോഗിച്ചിട്ടുള്ളത്.

നാല് നിറങ്ങളിലാണ് ആക്ടിവ 125 ബി.എസ്.-6 അവതരിപ്പിച്ചിട്ടുള്ളത്. സ്റ്റാന്‍ഡേര്‍ഡ്, അല്ലോയ്, ഡീലക്സ് എന്നീ വേരിയന്റുകളിലാണ് ആക്ടിവ 125 ബി.എസ്.-6 പുറത്തിറങ്ങിയത്. 67,490 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില. ആറു വര്‍ഷത്തെ വാറന്റി പാക്കേജ് കൂടി ഈ മോഡലിന് ലഭിക്കും. എസ്.പി. 125 ബി.എസ്.-6ന് 72,900 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില.

 

Top