പതിനെട്ട് വര്‍ഷംകൊണ്ട് ഹോണ്ട ഇന്ത്യയില്‍ വിറ്റത് നാല് കോടി ഇരുചക്ര വാഹനങ്ങള്‍

തിനെട്ട് വര്‍ഷത്തിനുള്ളില്‍ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ വിറ്റത് നാല് കോടി ഇരുചക്ര വാഹനങ്ങള്‍. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ്. റിപ്പോര്‍ട്ട് പ്രകാരം സ്‌കൂട്ടറുകളാണ് ഹോണ്ട നിരയില്‍ കൂടുതലായി വിറ്റുപോകുന്നത്.

2001 ല്‍ ഹോണ്ട ആക്റ്റിവയാണ് ആദ്യമായി വിപണിയിലെത്തിച്ചത്. പിന്നീട് 125 സിസി മോട്ടോര്‍സൈക്കിളായ ഹോണ്ട സിബി ഷൈനും മറ്റ് ഇരുചക്ര വാഹനങ്ങളും വിപണിയിലെത്തിച്ചു. ഹോണ്ടയാണ് ഇന്ത്യയില്‍ ആദ്യമായി 2009 ല്‍ സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) അവതരിപ്പിച്ചത്.

ജനപ്രിയ സ്‌കൂട്ടര്‍ ആക്ടീവയുടെ ബലത്തിലായിരുന്നു ഹോണ്ടയുടെ ഈ നേട്ടം. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറെന്ന നേട്ടം 2018 ഒക്ടോബറില്‍ ആക്ടീവ സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു ഹോണ്ടയുടെ ഈ ചരിത്രനേട്ടവും.

ഹോണ്ട ടൂ വീലേഴ്‌സ് ഹീറോയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ 2011ല്‍ ഹോണ്ട ഹീറോയുമായി വേര്‍പിരിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തനമാരംഭിച്ചു.

Top