രാജ്യമെങ്ങുമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ 16ന് അരങ്ങേറ്റം കുറിക്കുന്ന ‘ഡബ്ല്യു ആര്‍ വി’യുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി.
21,000 രൂപ ഈടാക്കിയാണു ബുക്കിങ് സ്വീകരിക്കുന്നത്.
ആഗോളതലത്തില്‍ ‘ഡബ്ല്യു ആര്‍ വി’ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ വിപണി ഇന്ത്യയാണ്.
ഹോണ്ട സിറ്റിയുടെ പുത്തന്‍ പതിപ്പായ ‘ന്യൂ സിറ്റി 2017’ മികച്ച വരവേല്‍പ്പ് നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണു കമ്പനി രണ്ടാമത്തെ പ്രധാന അവതരണമായ ‘ഡബ്ല്യു ആര്‍ വി’ പുറത്തിറക്കാന്‍ തയാറെടുക്കുന്നതെന്ന്.
പുത്തന്‍ പതിപ്പായ ന്യൂ സിറ്റി 2017 ഉം പുതുപുത്തന്‍ ഡബ്ല്യു ആര്‍ വി യും ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ കരുത്തുറ്റ വളര്‍ച്ചയായിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണ വികസന വിഭാഗവും ജപ്പാനിലെ ഹോണ്ട ആര്‍ ആന്‍ഡ് ഡിയും ചേര്‍ന്നാണു ‘ഡബ്ല്യു ആര്‍ വി വികസിപ്പിച്ചത്.