ഹോണ്ടയുടെ ക്രോസ്ഓവര്‍ മോഡലായ ഡബ്ല്യുആര്‍-വിയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബിഎസ്-6 നിലവാരത്തിലുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനത്തിന് 8.50 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
എസ്വി, വിഎക്‌സ് എന്നീ രണ്ട് വേരിയന്റില്‍ മാത്രമാണ് ഇത്തവണം ഡബ്ല്യുആര്‍-വി എത്തിയിട്ടുള്ളത്. ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയതിനൊപ്പം ഡിസൈനിലും അകത്തളത്തില്‍ അല്‍പ്പം മിനുക്കുപണികള്‍ നടത്തിയാണ് ഡബ്ല്യുആര്‍-വി ഇത്തവണ എത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ നിരത്തുകളില്‍ എത്താനിരുന്ന ഈ വാഹനം കൊറോണ വൈറസ് വ്യാപനത്തെയും ലോക്ഡൗണിനെയും തുടര്‍ന്ന് ജൂലൈയിലേക്ക് വരവ് നീട്ടുകയായിരുന്നു.
എല്‍ഇഡി പൊജക്ഷന്‍ ഹെഡ്‌ലാമ്പ്, അതിനോട് ചേര്‍ന്നുള്ള ഡിആര്‍എല്‍, പൊസിഷന്‍ ലാമ്പ് എന്നിവ ചേര്‍ത്ത് ഒരു എല്‍ഇഡി പാക്കേജാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍. ഗ്രില്ലും അഴിച്ചുപണിതിട്ടുണ്ട്. ബംമ്പറില്‍ പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയിരിക്കുന്നു. ടെയ്ല്‍ ലാമ്പും എല്‍ഇഡിയില്‍ ഒരുങ്ങിയതാണ് ഡബ്ല്യുആര്‍വിയുടെ പുറംമോടിയില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.
മുന്‍ മോഡലുകളെക്കാള്‍ ഫീച്ചര്‍ സമ്പന്നമാണ് ഡബ്ല്യുആര്‍-വിയുടെ ഇന്റീരിയര്‍. സോഫ്റ്റ് ടച്ച് പ്ലാസ്റ്റില്‍ തീര്‍ത്തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, എഴ് ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയാണ് അകത്തളത്തെ പുതുമ.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ iVTEC പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ iDTEC ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനത്തിന്റെ രണ്ടാം വരവ്. പെട്രോള്‍ എന്‍ജിന് 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും. ആറ്‌സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.