ഹോണ്ട WR-V -യുടെ പുതിയ ‘V’ വകഭേദം വിപണിയില്‍ ; വില 9.95 ലക്ഷം രൂപ

നിരവധി ഫീച്ചറുകളോടെ WR-V എസ്യുവിയുടെ പുതിയ വകഭേദം ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 9.95 ലക്ഷം രൂപയാണ് പുതിയ ‘V’ വകഭേദത്തിന്റെ എക്സ് ഷോറൂം വില.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡേ റ്റൈം റണ്ണിങ് ലൈറ്റുകള്‍, സൈഢ് മിററുകളുടെ മേല്‍ ടേണ്‍ ഇന്റിക്കേറ്ററുകള്‍, ഫോഗ് ലാമ്പുകള്‍, ഗണ്‍മെറ്റല്‍ നിറത്തില്‍ തീര്‍ത്ത 16 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീലുകള്‍, പിന്നില്‍ മൈക്രോ ആന്റിന, ക്രോം പതിപ്പിച്ച ഡോര്‍ ഹാന്റിലുകള്‍ എന്നിവയാണ് പുറത്തെ പ്രത്യേകതകള്‍.

ഉള്‍വശങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ട്. കറുപ്പും സില്‍വറും ചേര്‍ന്ന നിറമാണ് സീറ്റുകള്‍ക്ക്, 6.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, സ്റ്റിയറിങ് മൗണ്ട് കണ്‍ട്രോളുകള്‍, വോയിസ് കമാന്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്ക് എസി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡ്രൈവറുടെ സൗകര്യത്തനൊത്തവണ്ണം ക്രമീകരിക്കാവുന്ന സ്റ്റിയറിങ്, കീ ലെസ്സ് റിമോട്ട് എന്റ്രി എന്നിവയാണ് അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്.

പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈസ്പീഡ് അലേര്‍ട്ട് പെടസ്ട്രിയന്‍ ഇഞ്ച്വറി മിറ്റിഗേഷന്‍ ടെക്നോളജി, ഇന്റലിജന്റ് ബ്രേക്ക്, ഹോണ്ടയുടെ ആധ്വാന്‍സ്ഡ് കംപേറ്റിബിലിറ്റി എഞ്ചിനിയരിങ് ബോഡി സ്ട്രക്ക്ചര്‍ എന്നീ സുരക്ഷാ ക്രമീകരണങ്ങളും വാഹനത്തിന് നല്‍കിയിട്ടുണ്ട്.

വാഹനത്തിന്റെ പുതിയ വകഭേദം ഒറ്റ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിക്കുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സോടുകൂടിയ 99 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തില്‍.

Top