ഹോണ്ട എക്‌സ്‌ബ്ലേഡ് ബുക്കിംഗ് ആരംഭിച്ചു. 79,000 രൂപ മുതലാണ് പുതിയ ഹോണ്ട എക്‌സ്‌ബ്ലേഡിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അഞ്ചു വ്യത്യസ്ത നിറങ്ങളിലാണ് ഹോണ്ടയുടെ പുതിയ പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്.
മത്സരം മുറുകുന്ന 160 സിസി ശ്രേണിയില്‍ ഫീച്ചറുകളാല്‍ വേറിട്ടു നില്‍ക്കാനാണ് ഹോണ്ട എക്‌സ്‌ബ്ലേഡിന്റെ ശ്രമം. പേര് സൂചിപ്പിക്കുന്നത് പോലെ റേസര്‍ഷാര്‍പ് ഡിസൈന്‍ ശൈലിയിലാണ് എക്‌സ്‌ബ്ലേഡ് ഒരുങ്ങുന്നത്. പൊസിഷന്‍ ലാമ്പോടെയുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററുള്ള പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ പുതിയ ബൈക്കിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.
ഡയമണ്ട് ഫ്രെയിം ചാസിയിലാണ് ഹോണ്ട എക്‌സ്‌ബ്ലേഡിന്റെ ഒരുക്കം. ഫ്യൂവല്‍ ടാങ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, ടെയില്‍ ലാമ്പ് എന്നിവയാണ് എക്‌സ്‌ബ്ലേഡിന്റെ മറ്റു ഫീച്ചറുകള്‍. നിലവിലുള്ള 162.7 സിസി സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ബൈക്കിന്റെ ഒരുക്കം. 13.93 bhp കരുത്തും 13.9 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.