ഹോണ്ടയുടെ പരിഷ്‌കരിച്ച മോഡലാണ് ഡബ്ല്യുആര്‍-വി എസ്യുവി. വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളില്‍ നിന്നും 21,000 രൂപ നല്‍കി പ്രീ-ലോഞ്ച് ബുക്കിംഗ് നടത്താവുന്നതാണ്.
ബിഎസ് 6 പാലിക്കുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് വാഹനം എത്തുന്നത്. പരിഷ്‌കരിച്ച സബ്കോംപാക്റ്റ് എസ്യുവിയുടെ ഔദ്യോഗിക ചിത്രങ്ങള്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
നിലവിലെ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കുമെന്നാണ് സൂചന.