ഹോണ്ട ഗോള്‍ഡ് വിങ്ങ് ഇന്ത്യയില്‍ പുറത്തിറങ്ങി. 26.85 ലക്ഷം രൂപ മുതലാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് (ദില്ലി).
ഹോണ്ടയുടെ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയില്‍ എത്തുന്ന ആദ്യ ഗോള്‍ഡ് വിങ്ങ് പതിപ്പാണിത്.
ദില്ലിയിലും, മുംബൈയിലുമുള്ള ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് വിങ്ങ് വേള്‍ഡ് സെയില്‍സ്‌സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് 2018 ഗോള്‍ഡ് വിങ്ങിനെ ബുക്ക് ചെയ്യാന്‍ സാധിക്കും.
2018 ജനുവരി മുതലാണ് മോട്ടോര്‍സൈക്കിളിന്റെ വിതരണം ഹോണ്ട ആരംഭിക്കുക.
പുതിയതായി വികസിപ്പിച്ച ഫ്‌ളാറ്റ് 6സിലിണ്ടറാണ് പുതിയ ഗോള്‍ഡ് വിങ്ങിന്റെ പ്രധാന സവിശേഷത.
ചെറിയ ഫ്രണ്ട് ഫെയറിങ്ങും, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനും പുതിയ ഗോള്‍ഡ് വിങ്ങിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.
വലിയ പാനിയറുകളുടെയും ടോപ് ബോക്‌സിന്റെയും പശ്ചാത്തലത്തില്‍ 110 ലിറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റോറേജ് സ്‌പെയ്‌സ്. പുതിയ 7.0 ഇഞ്ച് ഫുള്‍കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഗോള്‍ഡ് വിങ്ങിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം.
ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടുള്ളതാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം.
ഓട്ടോ ക്യാന്‍സലിങ് ഇന്‍ഡിക്കേറ്ററുകളോടെയുള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്മാര്‍ട്ട് കീ കണ്‍ട്രോള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ മറ്റു വിശേഷങ്ങളാണ്.
ടൂര്‍, സ്‌പോര്‍ട്, ഇക്കോണമി, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകളും പുതിയ ഗോള്‍ഡ് വിങ്ങില്‍ ഒരുക്കിയിട്ടുണ്ട്. എബിഎസ്, ഡ്യൂവല്‍കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും 2018 ഗോള്‍ഡ് വിങ്ങിന്റെ വിശേഷങ്ങളാണ്.
5,500rpmല്‍ 125bhp കരുത്തും 4,500rpmല്‍ 170 Nm torque ഉത്പാദിപ്പിക്കുന്ന 1,833 സിസി 6സിലിണ്ടര്‍ എഞ്ചിനാണ് 2018 ഹോണ്ട ഗോള്‍ഡ് വിങ്ങിന്റെ പവര്‍ഹൗസ്.
ക്യാന്‍ഡി ആര്‍ഡന്റ് റെഡ് നിറത്തില്‍ മാത്രമാണ് പുതിയ മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിക്കുന്നത്. പുതിയ മോട്ടോര്‍സൈക്കിളിന്റെ ബുക്കിങ്ങ് ഹോണ്ട ആരംഭിച്ചിട്ടുണ്ട്.