കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം ആസൂത്രണമാണെന്ന് വ്യക്തമായെങ്കിലും ഇക്കാര്യത്തില്‍ ഉത്തരം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പിടികിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ ശരിയായ ഉത്തരം ലഭിക്കുകയുള്ളൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇതിനിടെ ഹണീബി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. സിനിമയുമായി പള്‍സര്‍ സുനി സഹകരിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
സിനിമയുടെ ഷൂട്ടിംഗ് ഗോവയില്‍ നടന്നപ്പോള്‍ പ്രൊഡക്ഷന്‍ ടീമിലെ ഡ്രൈവറായി സുനി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തില്‍ അഭിനയിച്ചവരേയും അണിയറ പ്രവര്‍ത്തകരേയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഗോവയില്‍ വെച്ച് സുനി ഓടിച്ചിരുന്ന വാഹനത്തില്‍ അക്രമത്തിനിരയായ നടി നിരവധി തവണ സഞ്ചരിച്ചിരുന്നു. ഇവിടെവെച്ചാണ് നടി ഇയാളെ പരിചയപ്പെടുന്നതെന്നാണ് സൂചന.
നടിയെ ആക്രമിക്കുന്നതിന് വഴിവെച്ച എന്തെങ്കിലും സംഭവങ്ങള്‍ ഗോവയില്‍ വെച്ച് ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും സുനിയുടെ നീക്കങ്ങള്‍ എന്തായിരുന്നു എന്ന് കണ്ടെത്താനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തരെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.