മങ്കിപെന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകന് ഷാനില്‍ മുഹമ്മദ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് അവരുടെ രാവുകള്‍. സിനിമയില്‍ നെടുമുടി വേണു, ആസിഫ് അലി, ഉണ്ണി മുകുന്ദന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എന്നാല്‍ ചിത്രത്തില്‍ ഹണി റോസും അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന് അറിയിച്ചു.
കഠിനാധ്വാനത്തിലൂടെ ഉയരങ്ങളില്‍ എത്താന്‍ ശ്രമിക്കുന്ന അലസതയും അലസരെയും ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത ഒരു കഥാപാത്രത്തെയാണ് ഹണി റോസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉണ്ണിമുകുന്ദന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോസാണ് ഹണിയുടെ കഥാപാത്രം.
ചിത്രത്തിലെ തന്റെ കഥാപാത്രം പ്രാധാനയമുള്ളതാണെന്നും നല്ലതുപോലെ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഹണി പറഞ്ഞു. ഇതുവരെയും ചെയ്തിട്ടില്ലാത്ത കര്‍ക്കശകാരിയായ സുപീരിയര്‍ ആയി അഭിനയിക്കാന്‍ കാത്തിരിക്കുകയാണ് ഹണി. ജോലിസ്ഥലത്ത് എത്തുന്ന മടിയനായ ഉണ്ണിയെ മാറ്റിയെടുക്കുകയാണ് ഹണി ചിത്രത്തില്‍.
പേരില്‍ പറയുന്നത് പോലെ ചിത്രത്തില്‍ വിവാദപരമായ ഒന്നും തന്നെയില്ല. പല ഭൂതകാലങ്ങളുള്ള മൂന്ന് ചെറുപ്പക്കാര്‍ കൊച്ചിയിലെത്തുന്നതും അവര്‍ ചില പ്രശ്നങ്ങളില്‍ അകപ്പെടുന്നതും, അവര്‍ എങ്ങനെ അവ പരിഹരിക്കുന്നു എന്നാതാണ് ചിത്രം പറയുന്നത്. ഉണ്ണിയും ആസിഫും കൂടാതെ വിനയ്ഫോര്‍ട്ടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന് പറയുന്നു.