ഹണി റോസിനോട് മോശമായി പെരുമാറിയത് പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമെന്ന് . . . ?

കൊച്ചി: നടി ഹണിറോസിനോട് മോശമായ രൂപത്തില്‍ സംസാരിച്ചത് മലയാള സിനിമയിലെ അറിയപ്പെടുന്ന പ്രമുഖര്‍ ! ഇതില്‍ പ്രമുഖ നിര്‍മ്മാതാവും സംവിധായകനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

മലയാള സിനിമയിലും കാസ്റ്റിങ്ങ് കൗച്ചിങ്ങ് ഉണ്ടെന്ന് വ്യക്തമാക്കിയ ഹണിറോസ് കൈരളി ചാനലിലെ പരിപാടിയിലാണ് തനിക്ക് നേരിട്ട അനുഭവം വ്യക്തമാക്കിയിരുന്നത്.

ഏവരെയും അമ്പരിപ്പിച്ച വെളിപ്പെടുത്തലില്‍ സിനിമാരംഗത്ത് നിന്നു തന്നെയാണ് വില്ലന്‍മാരായ പ്രമുഖരെ കുറിച്ച് ഇപ്പോള്‍ സൂചന കിട്ടിയിരിക്കുന്നത്.

മോശമായ രീതിയിലുളള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ടെന്നും, അത്തരം എക്സ്പീരിയന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്നും, എന്നാല്‍ നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് തിരുമാനിക്കുന്നത് നമ്മള്‍ മാത്രമാണെന്നും ഹണി റോസ് അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.

പുതുമുഖങ്ങള്‍ക്കാണ് ഇത് കൂടുതലും നേരിടേണ്ടിവരുന്നത്. സിനിമയില്‍ പല തലത്തില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇവരില്‍ പലരും നമ്മളെ ബ്രെയ്ന്‍ വാഷ് ചെയ്യാന്‍ ശ്രമിക്കും. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് നമ്മളാണ് തീരുമാനിക്കുകയെന്നും താരം വ്യക്തമാക്കിയിരുന്നു.

Top