നടി ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു. ഏതെങ്കിലും ഒരുത്തന്റെ ഭാര്യയായി ജീവിതം മുഴുവന്‍ തള്ളി നീക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹണി റോസ് നേരത്തെ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജിഷ വധമാണ് തന്റെ തീരുമാനം മാറാനുള്ള കാരണം എന്ന് ഹണി പറയുന്നു.
‘ഞാന്‍ മുന്‍പ് കരുതിയിരുന്നത് വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കാമെന്നാണ്.
എന്നാല്‍ ജിഷ കൊലക്കേസ് നടന്നതിന് ശേഷം ഒരു കാര്യം ബോധ്യപ്പെട്ടു, സ്ത്രീകള്‍ ഈ സമൂഹത്തില്‍ ഒട്ടും സുരക്ഷിതരല്ല. ഈയൊരു സംഭവമാണ് എന്റെ കാഴ്ചപ്പാട് മാറ്റിയത്.
ജിഷ വധം എന്നെ മാനസികമായി തളര്‍ത്തി. അതിന് ശേഷം തനിച്ച് യാത്ര ചെയ്യാന്‍ പോലും എനിക്ക് ഭയമാണ്.
മറ്റുള്ളവരെ അപേക്ഷിച്ചു വിവാഹിതയായ സ്ത്രീക്ക് സമൂഹത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നുണ്ട്. അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹിതയാകും’ ഹണി റോസ് പറഞ്ഞു.
ഷാനില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകള്‍ എന്ന ചിത്രമാണ് ഹണി റോസിന്റെ പുതിയ ചിത്രം. ബോയ്ഫ്രണ്ടിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഹണി ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.