കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് താര സംഘടന ‘അമ്മ’ യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും നല്‍കിയ ഹര്‍ജി പിന്‍വലിച്ചേക്കും. കക്ഷി ചേരുന്നതിനെ അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.
തനിക്ക് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കേസ് ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുമെന്നും നടി കോടതിയെ അറിയിച്ചിരുന്നു അമ്മയിലെ നടിമാരുടെ ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തു. ആക്രമണത്തിനിരയായ നടിയോട് ആലോചിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാല്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, ആക്രമണത്തിനിരയായ നടി ഇപ്പോള്‍ താരസംഘടനയുടെ ഭാഗമല്ല. പിന്നെയെന്തിനാണ് അവര്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു.
സ്‌പെഷ്യയല്‍ പ്രോസിക്യൂട്ടറെ മാറ്റണെമെന്ന് അമ്മ എക്‌സിക്യൂട്ടിവിലെ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. 25 വര്‍ഷമെങ്കിലും അനുഭവ പരിചയമുള്ള പ്രോസിക്യൂട്ടറെ വെക്കണമെന്നാണ് നടിമാര്‍ ആവശ്യപ്പെട്ടത്.
നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്നും തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം എന്നുമാണ് ഇവരുടെ ആവശ്യം. ഇതേ ആവശ്യങ്ങള്‍ ആക്രമിക്കപ്പട്ട നടിയും കോടതിയില്‍ ഉന്നയിച്ചിരുന്നു.