കൗലൂന്‍: ദേശീയ ജേതാവ് സമീര്‍ വര്‍മ ഹോങ്കോംഗ് ഓപ്പണ്‍ സീരീസ് ഫൈനലില്‍ കടന്നു. ലോക മൂന്നാം നമ്പര്‍ ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഒ ജോര്‍ഗന്‍സനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സമീര്‍ കലാശപ്പോരാട്ടത്തിന് അവസരം നേടിയത്.
സ്‌കോര്‍: 21-19, 24-22. കഴിഞ്ഞയാഴ്ച നടന്ന ചൈന സൂപ്പര്‍ സീരീസില്‍ ജോര്‍ഗന്‍സന്‍ കിരീടം നേടിയിരുന്നു. ഹോങ്കോംഗിന്റെ എംഗ്ക ലോംഗ് ആഗ്‌നസിനെയാണ് സമീര്‍ ഫൈനലില്‍ എതിരിടുന്നത്. ലോക 43-ാം നമ്പറാണ് സമീര്‍.
നേരത്തെ, ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധുവും ഹോങ്കോംഗ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നിരുന്നു.