ഹോങ്കോംഗില്‍ പുതിയ അണുബാധ കണ്ടെത്തി. ഏഴു പേരാണ് ശുദ്ധജല മത്സ്യത്തില്‍ നിന്നുള്ള ബാക്ടീരിയ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത് .നഗരത്തിലെ മത്സ്യവ്യാപാര സ്ഥലത്ത് നിന്നാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത് . ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 79 കേസുകളാണ് ആശുപത്രികളില്‍ എത്തിയത് .
സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് രോഗം ഇത്രയേറെ പേരില്‍ കണ്ടെത്തിയത്. ഇന്നലെയോടെ അത് 88 ആയി ഉയര്‍ന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 26 ഓളം കേസുകളാണ് പുറത്ത് വന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്നും അധികൃതര്‍ അറിയിച്ചു.