ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 24-26, 20-22. അതേസമയം പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും സമീര്‍ വര്‍മയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.
ടൂര്‍ണമെന്റില്‍ നാലാം സീഡായ ശ്രീകാന്ത് മലയാളി കൂടിയായ ഇന്ത്യയുടെ തന്നെ എച്ച്. എസ്. പ്രണോയിയെ 18-21, 30-29, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ഒരു മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ശ്രീകാന്തിന്റെ വിജയം. സമീര്‍ വര്‍മ അഞ്ചാം സീഡായ ചൈനയുടെ ചെന്‍ ലോങ്ങിനെതിരേ വാക്കോവറിലൂടെയും ക്വാര്‍ട്ടറിലെത്തി.