ആപ്പിൾ ഡെയ്‌ലി ഉദ്യോഗസ്ഥരുടെ ജാമ്യം തടഞ്ഞ് ഹോങ്കോങ് കോടതി

ഹോങ്കോങ്: ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്‌ലിയുടെ ചീഫ് എഡിറ്റർ റയാൻ ലോയെക്കും, സി.ഇ.ഒ ച്യൂംഗ് കിം-ഹംഗിനും ജാമ്യം നിഷേധിച്ച് ഹോങ്കോങ് കോടതി.ദേശീയ സുരക്ഷാ നിയമപ്രകാരം രണ്ട് ദിവസം മുമ്പാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റിലായതിനുശേഷം നടന്ന ആദ്യ വാദത്തിലാണ് ഹോങ്കോങ് കോടതി ജാമ്യം നൽകരുതെന്ന് ഉത്തരവിട്ടത്.

വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്നാരോപിച്ച് ആപ്പിൾ ഡെയ്‌ലിയിൽ വ്യാഴാഴ്ച പൊലീസ് റെയ്ഡ് നടത്തി എഡിറ്റർമാരെയടക്കം ഒട്ടേറെപ്പേരെ അറസ്റ്റുചെയ്തിരുന്നു. ദേശീയ സുരക്ഷാനിയമപ്രകാരമാണ് അഞ്ച് എഡിറ്റർമാരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റുചെയ്തത്.

Top