രാജ്യത്ത് വെടിക്കെട്ടുകള്‍ നിരോധിച്ചതായി ഹോങ്കോങ് സര്‍ക്കാര്‍

പൊതുജന സുരക്ഷയെകരുതി വെടികെട്ടുകള്‍ നിരോധിച്ചതായി ഹോങ്കോങ് സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 ന് ചൈനയുടെ ദേശീയദിന ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് രാജ്യത്ത് വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ ഹോങ്കോങ് തീരുമാനിച്ചത്.

അതേസമയം മൂന്ന് മാസത്തിലേറെയായി ഹോങ്കോങില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സര്‍ക്കാരിനെ ഭയപ്പെടുത്തിയതിനാലാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോപത്തില്‍ നൂറാം നാളില്‍ പതിനായിരക്കണക്കിന് പ്രക്ഷോപകരാണ് വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയത്.പൊലീസ് കണ്ണീര്‍ വാതകവും,ജലപീരങ്കിയും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയത്.

പ്രതിഷേധത്തിന് കാരണമായ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ചെങ്ങിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായ 70 വാര്‍ഷികം വരാനിരിക്കുന്ന ദിവസങ്ങളിലും പ്രക്ഷോപം ഇനിയും ശക്തിപ്പെടുമെന്നാണ് സൂചന. അതിന് മുന്നോടിയായാണ് സര്‍ക്കാര്‍ ഇപ്പോള്‍ വെടിക്കെട്ട് ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ റദ്ദാക്കിയതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Top