മൂന്ന് വർഷത്തിന് ശേഷം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ‘ഹോണർ 90’ വീണ്ടും; വൻ കിഴിവ്

മൂന്ന് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കാൻ ഹോണർ 90. ഈ മാസം എട്ടിന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 11000 രൂപ വരെ വിലക്കിഴിവിലാണ് ഫോൺ ലഭ്യമാകുക. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 പ്രൊസസർ, 200 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, കടുപ്പമേറിയ പിൻ പാനൽ എന്നിവയുമായാണ് ഹോണർ 90 വരുന്നത്. എട്ട് മുതൽ 18 വരെ, ഹോണർ 90-ന് ആമസോണിൽ എക്‌സ്‌ക്ലൂസീവ് ഫെസ്റ്റിവൽ കിഴിവുകൾ ഉണ്ടായിരിക്കും. പ്രൈം അംഗങ്ങൾക്കുള്ള ആക്‌സസ് നാളെ മുതൽ ആരംഭിക്കും. ഒക്ടോബർ എട്ട് മുതൽ മെയിൻലൈൻ സ്റ്റോറുകൾ ഇതേ ഡീലുകൾ നൽകും.

ഹോണർ 90 ബേസ് മോഡലിന് (8+256 GB) 7000 രൂപയുടെ ഫെസ്റ്റിവൽ കിഴിവ് ലഭിക്കും. എസ്ബിഐ കാർഡ് ഉടമകൾക്ക് 4000 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില കുറയും. ഹോണർ 90 (12+512 GB) വേരിയന്റും ലഭ്യമാകും. ഉപഭോക്താക്കൾക്ക് ഫോണിനൊപ്പം 699 രൂപ വിലയുള്ള കോംപ്ലിമെന്ററി 30W ടൈപ്പ്-സി ചാർജറും ലഭിക്കും.

6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഹോണർ 90-ന് ഉള്ളത്. 2664×1200 പിക്സൽ റെസലൂഷനുള്ള സ്ക്രീൻ വലിപ്പമേറിയതാണ്. കൂടാതെ 120Hz റിഫ്രഷിങ് റേറ്റിനെ സപ്പോർട്ട് ചെയ്യും. 1,600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്നസും ലഭിക്കും.

ഗെയിമിംഗ് മുതൽ മൾട്ടിടാസ്‌കിംഗ് വരെയുള്ള നിരവധി ടാസ്‌ക്കുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 5000mAh ബാറ്ററി കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു. 65W വരെ സൂപ്പർ ചാർജ്ജിനൊപ്പം സ്പീഡ് ചാർജിംഗിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. 200എംപി അൾട്രാ ക്ലിയർ ക്യാമറ, 12എംപി അൾട്രാ വൈഡ്, മാക്രോ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ എന്നിവയാണ് ബാക്ക് ക്യാമറയിലുള്ളത്. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്‌ക്കുന്ന ഫോൺ സൂപ്പർ മാക്രോ, നൈറ്റ് ഷോട്ട് പോലുള്ള സവിശേഷതകളും ആസ്വദിക്കാം.

Top