ഹോണര്‍ വി 30 നവംബര്‍ 26 ന് ചൈനയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. ഹോണര്‍ ‘സിംഗിള്‍സ്’ ഡേ വില്‍പ്പനയുടെ ലോഞ്ച് തീയതി ഹോണര്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഷാവോയാണ് സ്ഥിരീകരിച്ചത്.
വരാനിരിക്കുന്ന ഉപകരണത്തിന്റെ ചില പോസ്റ്ററുകളും കമ്പനി അതിന്റെ വെബോ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഹോണര്‍ വി 20 യുടെ പിന്‍ഗാമിയായി ഈ സ്മാര്‍ട് ഫോണ്‍ എത്തും. ഈ മാസം അവസാനം ഔദ്യോഗികമായി 5G പിന്തുണയോടെ ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങുമെന്ന് ഹോണര്‍ സ്ഥിരീകരിക്കുന്നു. ലോഞ്ച് സമയത്ത് ഹോണര്‍ വി 30 സീരീസില്‍ വി 30, വി 30 പ്രോ എന്നിവ ഉള്‍പ്പെടുത്തിയേക്കും.
ഹോണര്‍ വി 30 സീരീസ് ഹുവായ്യുടെ കിരിന്‍ 990 ചിപ്സെറ്റാണ് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹോണര്‍ വി 30 പ്രോയില്‍ ഒഎല്‍ഇഡി പാനലും ഗുളിക ആകൃതിയിലുള്ള കട്ട്ഔട്ടും സജ്ജീകരിച്ചിരിക്കുന്നു. വി 30, പഞ്ച്-ഹോള്‍ രൂപകല്‍പ്പനയുള്ള എല്‍സിഡി ഡിസ്‌പ്ലേ ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. ഹോണര്‍ വി 30 സീരീസിന്റെ പിന്നില്‍ ക്വാഡ് ക്യാമറ സംവിധാനവും ഹോണര്‍ വി 30, വി 30 പ്രോ എന്നിവയിലെ പ്രാഥമിക ക്യാമറ 60 മെഗാപിക്‌സല്‍ ഷൂട്ടര്‍ ആകാമെന്ന അഭ്യൂഹങ്ങളുമുണ്ട്.