ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഹോണര്‍ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു. ഹോണര്‍ വി30, ഹോണര്‍ വി 30 പ്രോ എന്നിവയാണ് വിപണിയില്‍ ഇറങ്ങാനുള്ള പുതിയ സ്മാര്‍ട്‌ഫോണുകള്‍.
5 ജി കണക്റ്റിവിറ്റി, കിരിന്‍ 990 SoC, പിന്നിലുള്ള 40 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ എന്നിവയാണ് വി30 ലൈനപ്പിന്റെ സവിശേഷതകള്‍. ഈ രണ്ട് സ്മാര്‍ട്‌ഫോണുകളിലും മൊത്തം 5 ക്യാമറകള്‍ വീതമുണ്ട്. വി 30 ന് 4,200 എംഎഎച്ച് ബാറ്ററിയും വി 30 പ്രോയ്ക്ക് 4,100 എംഎഎച്ച് ബാറ്ററിയും ലഭിക്കും.
ഓറഞ്ച്, നീല, പേള്‍ വൈറ്റ്, കറുപ്പ് എന്നി നാല് കളര്‍ വേരിയന്റുകളിലാണ് ഈ സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാകുന്നത്. ബ്ലൂടൂത്ത് വി 5, വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ് എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന സമാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ലൈനപ്പില്‍ പ്രദര്‍ശിപ്പിക്കും.
6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വി30 ന്റെ അടിസ്ഥാന മോഡലിന് 33,510 രൂപ വിലയുണ്ട്. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വി 30 പ്രോയുടെ അടിസ്ഥാന മോഡലിന് 39,618 രൂപയുമാണ് വില. പ്രീ-ഓര്‍ഡറുകള്‍ ഡിസംബര്‍ 5 മുതലും സ്മാര്‍ട്‌ഫോണുകളുടെ വില്‍പന ഡിസംബര്‍ 12 മുതലുമണ് ആരംഭിക്കുക.