ഹോണര്‍ എക്‌സ് 20 എസ്ഇ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

ഹോണര്‍ എക്‌സ്20 എസ്ഇ സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഹോണര്‍ എക്‌സ്20 എസ്ഇ സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 1,799 (ഏകദേശം 20,600 രൂപ) ആണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 1,999 (ഏകദേശം 22,900 രൂപ) വിലയുണ്ട്. മാജിക് നൈറ്റ് ബ്ലാക്ക്, ബ്ലൂ വാട്ടര്‍ എമറാള്‍ഡ്, ടൈറ്റാനിയം സില്‍വര്‍, ചെറി പിങ്ക് ഗോള്‍ഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും. ഡിവൈസിന്റെ ആദ്യ വില്‍പ്പന ജൂലൈ 9ന് നടക്കും.

ഹോണര്‍ എക്‌സ്20 എസ്ഇ സ്മാര്‍ട്ട്‌ഫോണില്‍ 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍) ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഹോള്‍-പഞ്ച് കട്ട് ഔട്ടുള്ള ഡിസ്‌പ്ലെയാണ് ഇത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 700 എസ്ഒസിയാണ്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 4.1ലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്.

ഹോണര്‍ എക്‌സ്20 എസ്ഇ സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഇതിലെ 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയില്‍ എഫ് / 1.9 ലെന്‍സുണ്ട്, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, എഫ്/ 2.4 അപ്പര്‍ച്ചറുള്ള മറ്റൊരു 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയാണ് ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകള്‍. ഹോണര്‍ എക്‌സ്20 എസ്ഇ സ്മാര്‍ട്ട്‌ഫോണിന്റെ മുന്‍ ഭാഗത്ത് എഫ് / 2.0 അപ്പേര്‍ച്ചര്‍ ഉള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്.

22.5W ഫാസ്റ്റ് ചാര്‍ജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഹോണര്‍ എക്‌സ്20 എസ്ഇ സ്മാര്‍ട്ട്‌ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. ഡിവൈസിന്റെ ഒരു വശത്തായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

 

Top