ജക്കാര്‍ത്തയില്‍ ആരംഭിച്ച ആസിയാന്‍- ഇന്ത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ സഹ- അധ്യക്ഷനാകുകയെന്നത് അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ആസിയാന്‍ സൗഹൃദ ദിനം ആഘോഷിച്ചു. അതിലൂടെ കൂടുതല്‍ വിശാലമായ നയതന്ത്ര പങ്കാളിത്തത്തിനുള്ള സാഹചര്യമുണ്ടാക്കി. നമ്മുടെ പങ്കാളിത്തം ഇപ്പോള്‍ നാലാം ദശകത്തിലെത്തി. അത്തരമൊരു സാഹചര്യത്തില്‍ ആസിയാന്‍- ഇന്ത്യ ഉച്ചകോടിയില്‍ സഹ- അധ്യക്ഷനാകാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ച് അഭിമാനമാണ്. ഉച്ചകോടി സംഘടിപ്പിച്ചതില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോയെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
My remarks at the ASEAN-India Summit. https://t.co/OGpzOIKjIf
— Narendra Modi (@narendramodi) September 7, 2023
വ്യാഴാഴ്ച പുലര്‍ച്ചെ ജക്കാര്‍ത്ത വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവും വലിയരീതിയുള്ള സ്വീകരണമാണ് നരേന്ദ്രമോദിക്കായി ഒരുക്കിയത്. ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ആസിയാനുമായുള്ള ബന്ധം നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് ഏറെ പ്രധാന്യമുള്ളതാണെന്നാണ് ഇന്തോനേഷ്യയിലേക്ക് പോകുന്നതിന് മുമ്പ് നരേന്ദ്ര മോദി പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ നയതന്ത്ര പങ്കാളിത്തത്തിലൂടെ ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയതലത്തിലെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നരേന്ദ്ര മോദി ആസിയാന്‍- ഇന്ത്യ ഉച്ചകോടിക്കുശേഷം ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.
18 രാജ്യങ്ങളിലുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ-ഊര്‍ജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആഗോള വെല്ലുവിളികളെ നേരിടാന്‍ പൊതുവായ നടപടികളില്‍ പ്രയോഗികമായ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചയും നേതാക്കളുമായി നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ അറിയിച്ചു.ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും 18ാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും പങ്കെടുത്തശേഷം വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങും. സെപ്തംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ ഇന്ത്യയില്‍ ജ20 ഉച്ചകോടി നടക്കുന്നതിനാലാണ് പെട്ടന്നുള്ള മടക്കം.