ഓണര്‍ 8സി ഇന്ത്യയില്‍ അവതരിപ്പിച്ചു. 32 ജിബി വാരിയന്റിന് 11,999 രൂപയാണ് ഇന്ത്യയില്‍ വില വരുന്നത്. 64 ജിബി വാരിയന്റിന് 12,999 രൂപയുമാണ് വില വരുന്നത്. ഡിസംബര്‍ 10 മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ഓണര്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്.
4 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.
ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 13 എംപി പ്രൈമറി ക്യാമറ 2 എംപി സെക്കന്‍ഡറി സെന്‍സര്‍ എന്നിങ്ങനെയാണ്. 8 എംപി ഫ്രണ്ട് ക്യാമറയുമാണ്. 4,000 എംഎഎച്ചാണ് ബാറ്ററി.