ഓണര്‍ 8x, ഓണര്‍ 8x മാക്‌സ് സെപ്റ്റംബര്‍ 5ന് ചൈനയില്‍ അവതരിപ്പിക്കും

ഹുവായ്‌യുടെ ഉപബ്രാന്‍ഡായ ഓണര്‍ 8x, ഓണര്‍ 8x മാക്‌സ് എന്നീ ഫോണുകള്‍ സെപ്റ്റംബര്‍ 5ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഓണര്‍ 7xനു സമാനമായ ഡിസൈനാണ് ഓണര്‍ 8xന് ഉള്ളതെന്നാണ് കരുതുന്നത്. 2240×1080 പിക്‌സലില്‍ 7.12 ഇഞ്ച് ഡിസ്‌പ്ലേയാകും ഫോണിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറുള്ള ഫോണിന് 4ജിബി റാം 64 ജിബി സ്‌റ്റോറേജാണ് ഉള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

ഓണര്‍ 8xന് വലിയ ഡിസ്‌പ്ലേയാകും ഉള്ളത്. ഡിസ്‌പ്ലേ വലിപ്പം എത്രയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 16എംപി 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. 8എംപി ഫ്രണ്ട് ക്യാമറയാണ്. 4,900 എംഎഎച്ചാണ് ബാറ്ററി. ഫിംഗര്‍പ്രിന്റ് സ്‌കാനറും 3.5mm ഹെഡ്‌ഫോണ്‍ ജാക്കും ഫോണിന്റെ പ്രത്യേകതയാണ്.

Top