ഓണര്‍ 8 എക്‌സ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹുവായ്‌യുടെ ഉപബ്രാന്‍ഡായ ഓണര്‍ 8 എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസമാണ് ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചത്. 19:5:9 അനുപാതത്തില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഓണര്‍ 8 എക്സിന്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,750 എംഎഎച്ചാണ് ബാറ്ററി.

4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് ഇന്റേണല്‍ സ്റ്റോറേജുള്ള വാരിയന്റുകളുടെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാവുന്നതാണ്. ബാക്ക് വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 20 എംപി 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്.

4 ജിബി റാം 64 ജിബി സ്റ്റോറേജിന് 15,000 രൂപയും 6 ജിബി റാം 64 ജിബി സ്റ്റോറേജിന് 17,000 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 20,000 രൂപയുമാണ് വില വരുന്നത്.

Top