honour killing

മങ്കട : സദാചാര ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ കൂട്ടില്‍ സ്വദേശികളായ മൂന്നുപേര്‍ കൂടി അറസ്റ്റില്‍ . മങ്കട കൂട്ടില്‍ കുന്നശേരി അബ്ദുള്‍ നസീര്‍ (40) ആണ് മരിച്ചത്.

അറസ്റ്റു രേഖപ്പെടുത്തിയ പ്രതികളെ ഇന്നു വൈകിട്ടു പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പ്രധാന പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ വയനാട്ടിലേക്ക് മുങ്ങിയതായി സൂചനയുണ്ട്.അവര്‍ക്കായ് പോലീസ് അന്വേഷണം ഉര്‍ജിതമാക്കി

കേസുമായി ബന്ധപ്പെട്ട് കൂട്ടില്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്നു വൈകിട്ടു പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പ്രധാന പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ വയനാട്ടിലേക്ക് മുങ്ങിയതായി സൂചനയുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് നസീര്‍ മരിച്ചത്. പരസ്ത്രീ ബന്ധം ആരോപിച്ചായിരുന്നു അക്രമം. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൈയേറ്റത്തിലും മര്‍ദ്ദനത്തിലും കലാശിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മങ്കട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു.

അക്രമത്തിനു നേതൃത്വം നല്‍കിയ രണ്ടുപേര്‍ വയനാട്ടിലേക്ക് മുങ്ങിയതറിഞ്ഞ പോലീസ് അങ്ങോട്ടേക്ക് തിരിച്ചു. കസ്റ്റഡിയിലുള്ളരുടെ കൊലപാതകത്തിലെ പങ്ക് സംബന്ധിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇവരുടെ കോള്‍ ലിസ്റ്റ് സൈര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. എട്ടു പേര്‍ക്കാണ് സംഭവത്തില്‍ നേരിട്ടു പങ്കെന്നാണ് പോലീസ് കരുതുന്നത്. നസീറിനെ പിടികൂടാന്‍ സദാചാരസംഘം കരുതിക്കൂട്ടിയിരിക്കുകയായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ നസീറിനെതിരെ വിവിധ കേസുകളുണ്ട്.

ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സദാചാര വിഷയത്തിന്റെ പേരില്‍ ഇയാള്‍ മര്‍ദനമേറ്റു നസീര്‍ കൊല്ലപ്പെട്ടത്.ഇതും പോലീസ് അന്വേഷണവിധേയമാക്കും.

അതിനിടെ സംഭവം രാഷ്ട്രീയ കൊലപാതകമാക്കിയുള്ള പ്രചാരണം നടക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മങ്കട, കൂട്ടില്‍ ഭാഗങ്ങളില്‍ പോലീസ് ശക്തമായ കാവലേര്‍പ്പെടുത്തിട്ടുണ്ട്.

വിവരമറിഞ്ഞു ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.ടി.ബാലന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. പെരിന്തല്‍മണ്ണ സിഐ എ.എം.സിദ്ദീഖിനാണ് അന്വേഷണ ചുമതല.

Top