ഓണര്‍ മാജിക് 2 ഒക്ടോബര്‍ 31ന് ചൈനയില്‍ അവതരിപ്പിക്കും. 8 ജിബി റാം 256 ജിബി വാരിയന്റിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം 128 ജിബി വാരിയന്റിലും ഫോണ്‍ ലഭ്യമാണ്. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
3ഡി ഫേസ് സ്‌കാനര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. 3,400 എംഎഎച്ചാണ് ബാറ്ററി. 16 എംപി, 24 എംപി, 16 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ബ്ലാക്ക്, ബ്ലു, റെഡ്, സില്‍വര്‍ എന്നിങ്ങനെ നാല് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.