മുംബൈ: മുംബൈയിലെ മുലന്ദ് നഗരത്തിലെ ഹുക്ക പാര്‍ലറുകളില്‍ മയക്കു മരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്ന് ആരോപിച്ച് ബിജെ പി എംപി കിരിത് സോമയ്യ പരാതി നല്‍കി. മുംബൈ ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കിരിത് സോമയ്യ.
ബൃഹന്‍ മുബൈയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്.
മുലന്ദ് പ്രദേശത്തെ മൂന്നു ഹുക്കാ പാര്‍ലറുകളിലാണ് പ്രധാനമായും മനുഷ്യരെ മാനസീക വിഭ്രാന്തിയില്‍ എത്തിക്കുന്ന മയക്കു മരുന്നുകള്‍ നല്‍കുന്നതെന്ന് കീര്‍ത്തി പരാതിയില്‍ പറയുന്നു.
ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിലെ കമല മില്‍സ് കെട്ടിടത്തില്‍ നടന്ന തീപിടുത്തത്തില്‍ 14 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതില്‍ നിരവധി കെട്ടിടങ്ങളും, ഭക്ഷണശാലകളും പബ്ബുകളും നശിച്ചിരുന്നു.
ഇവിടെ എങ്ങനെ തീപിടിച്ചതെന്ന് വ്യക്തമായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ, ഇതുപോലുള്ള ഹുക്ക പാര്‍ലറുകളില്‍ നിന്നോണൊ തീപടര്‍ന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.