വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹോപ് ഹിക്സ് രാജിവെച്ചു

Hope Hicks

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹോപ് ഹിക്സ് രാജിവെച്ചു. അമേരിക്കൻ തിരഞ്ഞടുപ്പിൽ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക് മൊഴി നൽകിയതിന് പിന്നാലെയാണ് ഹിക്സ് രാജി വെച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആന്‍റണി സ്കാരാമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഹിക്സ് കമ്യൂണിക്കേഷൻ ഡയറക്ടറായി സ്ഥാനമേറ്റത്. ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിൽ അംഗമായിരുന്ന ഹിക്സ് ട്രംപിന്‍റെ മകൾ ഇവാൻകയുടെ സ്ഥാപനത്തിൽ മോഡലും പബ്ലിക് റിലേഷൻ ഓഫീസറുമായി ജോലി ചെയ്തിരുന്നു.

Top