ജമ്മു: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി പാര്‍ട്ടിയുടെ പിളര്‍പ്പ് ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള. അതിന്റെ ഭാഗമായാണ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരണത്തിന് മെഹബൂബ ശ്രമിക്കുന്നത്. രാജ്ഭവനില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയുമായി മെഹബൂബ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഒമര്‍.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാം ഭംഗിയായി അവസാനിച്ചുവെങ്കില്‍ കാഷ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്തുകൊണ്ട് മെഹബൂബ വൈകുന്നു. പിഡിപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരാജയപ്പെട്ടാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.