കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി കരയില്‍ തിരിച്ചെത്തി.
പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്.
തോപ്പുംപടി തീരത്തെത്തിയ ബോട്ടില്‍ തമിഴ്‌നാട്, ആസാം സ്വദേശികളാണുള്ളത്.
45 ദിവസം മുന്‍പ് ഓഷ്യന്‍ ഹണ്ടര്‍ എന്ന ബോട്ടിലാണ് ഇവര്‍ തീരത്തുനിന്ന് കടലില്‍ പോയത്.
ചുഴലിക്കാറ്റില്‍ ദിശതെറ്റിയ ബോട്ടിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
തിരിച്ചെത്തിയവര്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും, ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.