കൊച്ചി: ഹോപ്പ് പ്ലാന്റേഷന്‍ തോട്ടങ്ങള്‍ക്ക് മിച്ചഭൂമി പതിച്ചു നല്‍കിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ റവന്യൂ മന്ത്രി അടൂര്‍പ്രകാശിനുമെതിരെ ത്വരിതാ അന്വേഷണം.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ലാന്റ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, തോട്ടം ഉടമകള്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കും.
മിച്ചഭൂമി പതിച്ചു നല്‍കാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഉത്തരവ് പിന്നീട് പിന്‍വലിച്ചെങ്കിലും തീരുമാനത്തിനു പിന്നില്‍ അഴിമതിയും ഗൂഢാലോചനയുമുണ്ടെന്നാണ് പരാതി. ഹര്‍ജിയില്‍ നേരത്തെ വിശദമായ വാദം കേട്ട കോടതി വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.