തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് ക്രമക്കേടില്‍ വിശദീകരണവുമായി പുറത്താക്കപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് എംഡി ഡോ. എം.സുരേഷ്‌കുമാര്‍ രംഗത്ത്.
റംസാന്‍ അവധിയായതിനാലാണ് വേണ്ടത്ര പച്ചക്കറി സംഭരിക്കാന്‍ കഴിയാതെ വന്നതെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങിയിട്ടില്ലെന്നും സുരേഷ്‌കുമാര്‍ പത്രപരസ്യത്തില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറി വാങ്ങിയതില്‍ രണ്ട് കോടിയുടെ കുടിശികയുണ്ടെന്നും ഇത് താന്‍ എംഡി ആവുന്നതിന് മുമ്പുള്ളതാണ്.
ബദല്‍ സംവിധാനം സ്വീകരിക്കാനാണ് അന്യസംസ്ഥാനത്തു നിന്നും പച്ചക്കറി വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഹോര്‍ട്ടികോര്‍പ്പ് പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിരുന്നു. ഹോര്‍ട്ടികോര്‍പ്പിലെ പച്ചക്കറികള്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നില്ലെന്നും തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടു വന്നതാണെന്നും കൃഷി മന്ത്രി കണ്ടെത്തിയത്.
തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെ പിരിച്ചുവിടുകയം ചെയ്തിരുന്നു. ഇതിനെതിരെയാണ് പത്രപരസ്യമവുമായി ഇദ്ദേഹം മന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.