മൃതദേഹങ്ങളെ ചികിത്സിച്ച് കൊച്ചിയില്‍ ആശുപത്രി അധികൃതരുടെ കൊള്ള

hospital

കൊച്ചി: മൃതദേഹങ്ങളെ ചികിത്സിച്ച് ആശുപത്രി അധികൃതര്‍ കൊള്ള നടത്തുന്നതായി ആരോപണം.

കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്.

മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞെത്തുന്ന മൃതദേഹങ്ങള്‍ക്കും ആശുപത്രികള്‍ ചികിത്സ നല്‍കി പണം കൈപ്പറ്റുന്നു.

അതേസമയം, ആശുപത്രികള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണം സ്ഥിരീകരിച്ച് പൊലീസ് സര്‍ജന്‍ ഹിതേഷ് ശങ്കര്‍ രംഗത്തു വന്നു.

മൃതദേഹ ചികിത്സയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൂങ്ങിമരിച്ച യുവതിക്ക് ചികിത്സ നല്‍കി പണം വാങ്ങിയ സാഹചര്യത്തിലായിരുന്നു അന്വേഷണം ആവശ്യപ്പെട്ടത്.

Top